ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തെ കാത്ത് മൂന്നാം പ്രളയമോ ?

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച്‌ വരികയാണ്. സാമൂഹിക അകലവും മാസ്കും സാനിറ്റെസര്‍ ഉപയോഗങ്ങളും ഒരു പരിധി വരെ രോഗം വ്യാപകമാകുന്നത് തടയുന്നുണ്ട്. കൊവിഡ് വൈറസ് പിടിമുറുക്കിയിരിക്കുന്ന ഈ സമയത്ത് സംസ്ഥാനത്തെ വെള്ളത്തില്‍ മുക്കാന്‍ വീണ്ടുമൊരു പ്രളയം വരുമോ? ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചുകഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടാകുമോയെന്നാണ് ഭയം.

ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 2018 ലും 2019 ലും ആഗസ്റ്റിലാണ് കേരളത്തില്‍ ഏറ്റവും അധികം മഴ ലഭിച്ചത്. ശരാശരിയേക്കാള്‍ അധികമഴ ലഭിച്ചതിനാല്‍ രണ്ടു വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടായി. ആഗസ്റ്റ് 5, 6 തീയതികളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഇത് അതിതീവ്രമായി മാറുന്നതോടെ ആഗസ്റ്റിന്റെ രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

കാലാവസ്ഥാ പ്രവചനങ്ങള്‍

ന്യൂനമര്‍ദ്ദം പ്രാരംഭഘട്ടത്തിലാണെങ്കിലും അടുത്ത മാസം സംസ്ഥാനത്ത് ദുരന്തം വിതയ്ക്കാന്‍ ശക്തമാണ് എന്നാണ് പ്രവചനം. പ്രളയ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ കേരള ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച്‌. കേരളത്തില്‍ മുഴുവന്‍ ആഗസ്റ്റ് രണ്ടാം ആഴ്ചയോട് കൂടി ശക്തമായ മഴ ഉണ്ടാകുമെന്നുമുള്ള പ്രവചനം അനുസരിച്ച്‌, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനോടകം തന്നെ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആഗസ്റ്റ് പകുതിയോടെ ഇടിയോട് കൂടിയ കനത്ത മഴ പെയ്യാനാണ് സാധ്യത. ആഗസ്റ്റ് ആദ്യ ആഴ്ചയാണ് 2019 ലും 2018 ലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്.

prp

Leave a Reply

*