
പാറ്റ്ന: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. താലിബാന്, ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞകയറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന് സൈന്യത്തിന്റെ പരീശിലനം നേടിയ അഞ്ച്, ആറ് താലിബാന്, ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ ഐഎസ് ശ്രമിക്കുന്നതായാണ് വിവരം. ആഭ്യന്തരമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും പേരുകള്‍ അടക്കമുള്ള ഭീഷണി കത്തും കഴിഞ്ഞ ദിവസം എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭീകര സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
