പാലാരിവട്ടം പാലം അഴിമതി കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്? വിജിലന്‍സ് വികെ ഇബ്രാംഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസ് ഒഴിവാക്കാന്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. വിവരാവകാശ പ്രവര്‍ത്തകനായ ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.

പരാതി പിന്‍വലിക്കുകയോ അല്ലെങ്കില്‍ എറണാകുളം ജില്ലയിലെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പറഞ്ഞിട്ടാണ് ചെയ്തതെന്നോ പറയണം എന്നാണ് ഗിരീഷിനോട് ആവശ്യപ്പെട്ടത് . ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ നേരിട്ട് വിളിച്ചു വരുത്തി അഞ്ച് ലക്ഷം രൂപ വാഗ്‌ദാനം ചെയ്തതായും പറയുന്നു. ഗിരീഷ് ബാബുവിന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് ഐജിയോട് രണ്ടാഴ്ചയ്ക്കകം അനേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

prp

Leave a Reply

*