നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് !! കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് !!

മലയാളത്തിന്റെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ താരങ്ങളുടെ മൊഴി എടുത്തു കൊണ്ടിരിക്കുകയാണ്. സാക്ഷി വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്.
നിലവില്‍ കേസിന് നിര്‍ണായകമായ സാക്ഷിവിസ്താരമാണ് നടന്നുവരുന്നത്. വെള്ളിയാഴ്ച നടക്കുന്ന സാക്ഷിവിസ്താരത്തിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഈ സമന്‍സ് കൈപ്പറ്റുകയൊ അവധിക്കുള്ള അപേക്ഷ നല്‍കുകയോ ചെയ്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിലവില്‍ ലഭിച്ചിരിക്കുന്ന അറസ്റ്റ് വാറണ്ട് അത്ര വലിയ ഗൗരവമുള്ള കാര്യമല്ല. സ്റ്റേഷന്‍ ജാമ്യം ജാമ്യം നേടാവുന്ന വാറന്റാണ് കുഞ്ചാക്കോ ബോബന് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം നടന്നു വരുന്ന സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി വളരെ നിര്‍ണായകമാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ നടിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടതായി കുഞ്ചാക്കോ ബോബന്‍ മുമ്ബ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മൊഴി പോലീസിന് മൊഴിയായി നല്‍കുകയും ചെയ്തിരുന്നു.

നിലവില്‍ കേസിന് നിര്‍ണായകമായ സാക്ഷിവിസ്താരമാണ് നടന്നുവരുന്നത്. കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായി. കേസിലെ നിര്‍ണായകമായ സാക്ഷി മൊഴി നല്‍കാന്‍ വേണ്ടിയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ ദിലീപിനെതിരെ ആരോപിക്കപ്പെട്ട ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത വര്‍മ്മ, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ മൊഴി രേഖപ്പെടുത്തിയത്.

prp

Leave a Reply

*