നടിയെ ആക്രമിച്ച കേസ്;​ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍െറ പൂര്‍ണവിവരം ദിലീപിന്​ നല്‍കണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍െറ പൂര്‍ണവിവരങ്ങള്‍ നടന്‍ ദിലീപിന്​ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന്​ വിചാരണ കോടതിയുടെ നി​ര്‍ദേശം. താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി ഇല്ലെന്ന്​ കാണിച്ച്‌​ ദിലീപ്​ നല്‍കിയ പുതിയ ഹരജിയിലാണ്​ നിര്‍ദേശം.

സെന്‍ട്രല്‍ ഫോറന്‍സിക്​​ സയന്‍സ്​ ലാബിനോടാണ്​ പരിശോധനയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്​.
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ദൃശ്യങ്ങള്‍ ആവശ്യ​െപ്പട്ടാണ്​ ദിലീപ് ഹരജി നല്‍കിയത്​. ദൃശ്യങ്ങള്‍ പരിശോധിച്ച റി​േപ്പാര്‍ട്ട്​ അപൂര്‍ണമാണ്​. ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ദിലീപ്​ ഹരജിയില്‍ പറയുന്നു.

prp

Leave a Reply

*