പ്രദര്‍ശിപ്പിച്ചാല്‍ മതവിദ്വേഷം ഉണ്ടാകും, മരക്കാര്‍ റിലീസ് തടയണമെന്ന ഹര്‍ജിയുമായി കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം കുടുംബത്തെയും കുഞ്ഞാലി മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ആരോപണമാണ് ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.

മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകുന്നതിന് സിനിമ കാരണമാകും. സമുദായ സൗഹാര്‍ദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ മുസീബ വ്യക്തമാക്കുന്നു.

മാര്‍ച്ച്‌ 26ന് ആണ് മരക്കാര്‍ റിലീസ് നിശ്‌ചയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രഭു, സുനിഷ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാണ്.

prp

Leave a Reply

*