ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്

കൊ​ച്ചി: കി​രീ​ട​മോ​ഹ​ങ്ങ​ളെ​ല്ലാം നേ​ര​േ​ത്ത​ത​ന്നെ അ​ടി​യ​റ​വു​വെ​ച്ച​തി​നാ​ല്‍ സ​മ്മ​ര്‍​ദ​ങ്ങ​ളി​ല്ലാ​തെ സീ​സ​ണി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​ര​ത്തി​ന്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ശ​നി​യാ​ഴ്ച​ ക​ളി​ത്തി​ലി​റ​ങ്ങും. മു​ന്‍ ചാ​മ്ബ്യ​ന്മാ​രും ടൂ​ര്‍​ണ​മ​െന്‍റി​ലെ ക​രു​ത്ത​രു​മാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യാ​ണ്​ ക​ലൂ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ലെ അ​വ​സാ​ന ഐ.​എ​സ്.​എ​ല്‍ പോ​രി​ല്‍ ബ്ലാ​സ്​​റ്റേ​ഴ്​​സി​​െന്‍റ എ​തി​രാ​ളി​ക​ള്‍. എ​ട്ടു ജ​യ​വും അ​ഞ്ച്​ സ​മ​നി​ല​യും മൂ​ന്ന്​ തോ​ല്‍​വി​യു​മു​ള്ള ബം​ഗ​ളൂ​രു 29 പോ​യ​ന്‍​റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​.

സെ​മി ഉ​റ​പ്പി​ച്ച ബം​ഗ​ളൂ​രു​വി​നെ​തി​രെ ബൂ​ട്ട​ണി​യു​ന്ന മ​ഞ്ഞ​പ്പ​ട ഏ​ഴ്​ തോ​ല്‍​വി​യും ആ​റ്​ സ​മ​നി​ല​യും മൂ​ന്ന്​ ജ​യ​വു​മാ​യി 15 പോ​യ​േ​ന്‍​റാ​ടെ സെ​മി പ്ര​തീ​ക്ഷ​ക​ളി​ല്‍​നി​ന്ന്​ നേ​ര​ത്തേ പു​റ​ത്താ​യി​ക്ക​ഴി​ഞ്ഞു. ഇ​രു ടീ​മു​ക​ളു​ടെ​യും സ്​​ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ങ്കി​ലും ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രു​ടെ ക​ളി​യി​ല്‍ വാ​ശി​യൊ​ട്ടും കു​റ​യി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള ര​ണ്ടു ടീ​മു​ക​ളു​ടെ പോ​രാ​ട്ട​മാ​ണി​ത്. ചി​ര​വൈ​രി​ക​ളാ​ണെ​ങ്കി​ലും ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഇ​തു​വ​രെ നീ​ല​പ്പ​ട​യെ തോ​ല്‍​പി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തു​വ​രെ ക​ളി​ച്ച അ​ഞ്ചു​മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ലി​ലും ക​ര്‍​ണാ​ട​ക ടീം ​ജ​യി​ച്ചു. ഒ​രു മ​ത്സ​രം സ​മ​നി​ല​യി​ലൊ​ടു​ങ്ങി.

എ.​എ​ഫ്.​സി യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ വ​മ്ബ​ന്‍ ജ​യം നേ​ടി​യാ​ണ്​ ബം​ഗ​ളൂ​രു എ​ഫ്.​സി കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. ഭൂട്ടാ​ന്‍ ക്ല​ബാ​യ പാ​റോ എ​ഫ്.​സി​യെ 9-0ത്തി​നാ​ണ്​ ബം​ഗ​ളൂ​രു തോ​ല്‍​പി​ച്ച​ത്. ക്ല​ബ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണി​ത്. ഉ​ദാ​ന്ത സി​ങ്, സു​നി​ല്‍ ഛേത്രി, ​ഡി​മ​സ്​ ഡെ​ല്‍​ഗാ​ഡോ, മ​ല​യാ​ളി താ​രം ആ​ശി​ഖ്​ കു​രു​ണി​യ​ന്‍, എ​റി​ക്​ പാ​ര്‍​ട​ലു, ദെ​ഷോ​ണ്‍ ബ്രൗ​ണ്‍ തു​ട​ങ്ങി വ​മ്ബ​ന്‍ താ​ര​ങ്ങ​ളാ​ണ്​ ബം​ഗ​ളൂ​രു​വി​​െന്‍റ ക​രു​ത്ത്. പ്ലേ ​ഓ​ഫ്​ ഉ​റ​പ്പി​ച്ചി​രി​ക്കെ, പ്രു​മ​ഖ​ര്‍​ക്ക്​ വി​ശ്ര​മം ന​ല്‍​കി​യാ​കും കോ​ച്ച്‌​ കാ​ര്‍​ല​സ്​ ക​ഡ്രാ​ട്ട്​ ടീ​മി​നെ ഇ​റ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കൊ​ച്ചി​യി​ലെ അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ച്‌​ അ​ഭി​മാ​ന​ത്തോ​ടെ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​​െന്‍റ ഒ​രു​ക്കം. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ര​ണ്ടു ജ​യം മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ നേ​ടാ​നാ​യ​ത്. ബം​ഗ​ളൂ​രു​വി​നെ​യും അ​വ​സാ​ന ക​ളി​യി​ല്‍ ഒ​ഡി​ഷ​​യെ​യും തോ​ല്‍​പി​ച്ചാ​ലും സൂ​പ്പ​ര്‍ ക​പ്പ്​ സാ​ധ്യ​ത​യും ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ നി​ല​വി​ലി​ല്ല. ഒ​ഗ്​​ബ​ച്ചെ​യും മെ​സി ബൗ​ളി​യു​മ​ട​ങ്ങു​ന്ന ഇ​ല​വ​നെ ത​ന്നെ​യാ​വും അ​യ​ല്‍​ക്കാ​ര്‍​ക്കെ​തി​രെ എ​ല്‍​കോ ഷ​​ട്ടോ​റി അ​ണി​നി​ര​ത്തു​ന്ന​ത്.

prp

Leave a Reply

*