ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്ത് 17ന് ​വി​വി​ധ സം​ഘ​ട​ന​ക​ൾ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നു മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളൊ​ന്നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി, എ​സ്ഡി​പി​ഐ, ഡി​എ​ച്ച്ആ​ര്‍എം, ജ​മാ​അ​ത്ത് കൗ​ണ്‍സി​ല്‍ എ​ന്നി​വ​രാ​ണു ഹ​ർ​ത്താ​ലി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​ർ. ഇ​വ​ർ​ക്കു വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ​വും രാ​ജ്യ​ത്താ​കെ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന തു​ല്യ​ത​യെ നി​ഷേ​ധി​ക്കു​ന്ന​തും വം​ശീ​യ​മാ​യി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തു​മാ​ണെ​ന്ന് സം​യു​ക്ത സ​മി​തി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 17ന് ​രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​നാ​ണ് ആ​ഹ്വാ​നം.

courtsey content - news online
prp

Leave a Reply

*