പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനേത്തുടര്ന്നാണ് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയായ യുവതിയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തുവച്ചാണ് സംഭവം. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതിയെ റോഡില്‍ വച്ച് പ്രതി തടഞ്ഞു നിര്‍ത്തുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
കൈയില്‍ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്. തീയാളുന്നത് കണ്ട നാട്ടുകാര്‍ യുവതിയുടെ ശരീരത്തില്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. പിന്നീട്, ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡിഗ്രി വിദ്യാര്‍ഥിയാണ് അറസ്റ്റിലായ അജിന്. ഇരുവരും പ്ലസ് ടു ക്ലാസില്‍ ഒരുമിച്ച് പഠിച്ചതാണ്. അന്നു മുതല്‍ അജിന് നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് നിരസിച്ചതില്‍ പ്രകോപിതനായാണ് അക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.