ഡല്‍ഹിയിലെ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു

കൊച്ചി: ഡൽഹി കരോൾബാഗിൽ നടന്ന തീപിടുത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹം  നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ബന്ധുവിന്‍റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ആലുവ ചേരാനല്ലൂർ സ്വദേശിയായ നളിനി മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരുടെ മൃതദേഹമാണ് എത്തിയത്.

മൃതദേഹങ്ങൾ ആദ്യം ചേരാനല്ലൂരിലെ തറവാടായ നളിനിയമ്മയുടെ വസതിയിലേക്കാണ് കൊണ്ട് പോകുക.
നളിനിയമ്മയുടെയും വിദ്യാസാഗറിന്‍റെയും സംസ്കാര ചടങ്ങുകൾക്ക് ശേഷമാകും ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വസതിയിലേക്ക് കൊണ്ട് പോകുക. ഡൽഹിയിലുള്ള മറ്റ് ബന്ധുക്കൾ 11 മണിക്കാണ് എത്തുക.

കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഹോട്ടലിന്‍റെ നാലാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്കും തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

prp

Related posts

Leave a Reply

*