ഗൗരിയമ്മയെ അനുനയിപ്പിക്കാനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്ക് മത്സരിക്കുവാന്‍ തീരുമാനിച്ച കെ.ആര് ഗൗരിയമ്മയെ മെരുക്കുവാനായി കോടിയേരി ബാലകൃഷ്ണന് തന്നെ നേരിട്ട് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയില്‍ എത്തിച്ചേര്‍ന്ന് കോടിയേരി ചര്‍ച്ച നടത്തുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനായി മൂന്നു സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.പി.എം ഒരു സീറ്റ് പോലും നല്കുവാന് തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി ആറ് മണ്ഡലങ്ങളില്‍ ജെ.എസ്.എസ്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ജെ.എസ്.എസ്സിന്റെ സംസ്ഥാന സെന്റര്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. വ്യക്തമായ തീരുമാനം പറഞ്ഞില്ലെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിയില്‍ ആലോചിച്ച് മറുപടി അറിയിക്കാമെന്നാണ് ഗൗരിയമ്മ പറഞ്ഞത്.
എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുള്ള അthe അംഗീകാരം ഗൗരിയമ്മയ്ക്കും ലഭിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോടിയേരി പറഞ്ഞു.
