സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന്‍ മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തില്‍. എഴുതി തയ്യാറാക്കിയ 12 പേജുള്ള കുറിപ്പ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. കോടതിവിധി വരാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. മറ്റ് വിധികളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല.

   വിധി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൊണ്ടുവന്നതല്ല. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷമാണ് ശബരിമലയില്‍ വേണ്ടത്. അതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

prp

Related posts

Leave a Reply

*