ഒറിഗണ്‍: ഭാര്യ സാഹിത്യക്കാരിയാണ് അവരുടെ നോവലുകള്‍ അധ്യാപകനായ ഭര്‍ത്താവിന് ഏറെ പ്രിയങ്കരവുമാണ്. ഭാര്യ എഴുതിയ ‘ഭര്‍ത്താവിനെ എങ്ങനെ വധിക്കാം’ എന്ന നോവല്‍ വളരെ രസത്തോടെ ഡാനിയേല്‍ വായിച്ചു. എന്നാല്‍ ആ നോവല്‍ തന്നില്‍ തന്നെ ഭാര്യ പരീക്ഷിക്കുമെന്ന് അദ്ദേഹം കരുതിയില്ല.
അമേരിക്കയിലെ ഒറിഗനിലാണ് സാഹിത്യകാരിയായ ക്രാംപ്റ്റണ്‍ ബ്രോഫി നീണ്ട 26 വര്‍ഷത്തെ ദാമ്പത്യത്തിന് അന്ത്യം കുറിച്ച് ഭര്‍ത്താവിന് നേരെ നിറയൊഴിച്ചത്. പാചകവിഷയങ്ങളില് അധ്യാപകനായി പേരെടുത്ത ഡാനിയേല്‍ സി ബ്രോഫിയെ ഈ വര്‍ഷം ജൂണ്‍ രണ്ടിനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണശേഷം അതീവ ദുഖിതയായിരുന്ന ക്രാംപ്റ്റണ്‍ ബ്രോഫി ഭര്‍ത്താവിന്റെ വേര്‍പാടിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തിരുന്നു.
കുടുംബ കലഹത്തെ തുടര്‍ന്നാണ് സാഹിത്യകാരി ഈ കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല

