കോഴിക്കോട്: മഴക്കെടുതിക്ക് ശേഷം പകർച്ച വ്യാധികളാണ് അതിജീവനത്തിന്റെ പാതയിലുള്ള കേരളത്തിന്റെ പ്രധാന വെല്ലുവിളി. പ്രളയത്തിന്റെ ബാക്കി പത്രമായി സംസ്ഥാനത്ത് എലിപ്പനി പടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം എഴുപത്തിയഞ്ചോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ജില്ലയിൽ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. ഈ സഹജയത്തിൽ പതിനാറു താൽക്കാലിക ചികിത്സ കേന്ദ്രങ്ങളും ഉടൻ തുടങ്ങും. അതേസമയം മറ്റു ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
മറ്റു ജില്ലകളിൽ ഇരുന്നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇന്നലെ മാത്രം സംസ്ഥാനത്ത് മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അടുത്ത ദിവസങ്ങളില്‍നടന്ന 27 പനിമരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന മുഴുവന്‍പേരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. 100 മില്ലിഗ്രാം വീതമുള്ള ഡോക്സിസൈക്ളിന്‍ ഗുളിക രണ്ടെണ്ണം ഒറ്റത്തവണ കഴിക്കുകയാണ് പ്രതിരോധ മാര്‍ഗം. മലിനജലത്തിലിറങ്ങുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കുന്നതും പ്രതിരോധ മാര്‍ഗമാണ്.കണ്ട്രോള് റൂം ഫോണ്‍ നമ്പറുകള്‍ 04952376100, 04952376063

