വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങു പനിയാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തിരുനെല്ലി സ്വദേശിക്കാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചത്. അതേസമയം, വയനാട് ജില്ലയില്‍ കുരങ്ങു പനിക്കെതിരെ ആരോഗ്യവകുപ്പിന്‍റെ കനത്ത ജാഗ്രതാ നിര്‍ദേശം ഉണ്ട്. വനത്തിലേക്ക് പോകുന്നവരുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2015 ല്‍ പനി ബാധിച്ച്‌ 11 പേര്‍ ജില്ലയില്‍ മരിച്ചിരുന്നു. […]

സംസ്ഥാനത്ത് വീണ്ടും കോംഗോ പനി; രോഗം കണ്ടെത്തിയത് യുഎഇയില്‍ നിന്നെത്തിയ പ്രവാസി യുവാവില്‍

തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയാണ് കോംഗോ പനി ബാധിച്ച്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. യുഎഇയില്‍ നിന്ന് മലപ്പുറത്ത് എത്തിയ വ്യക്തിയിലാണ് പനി സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശരീരസ്രവങ്ങള്‍ വഴി മറ്റ് മനുഷ്യരിലേക്ക് പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി […]

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു

കോ‍ഴിക്കോട്: കോ‍ഴിക്കോട്  എലിപ്പനി ബാധിച്ച്‌ ഇന്ന് രണ്ട് മരണം. വടകര സ്വദേശി നാരായണി, എരഞ്ഞിക്കല്‍ അനില്‍ കുമാര്‍ എന്നിവരാണ് പനി ബാധിച്ച്‌ മരിച്ചത്. സംസ്ഥാനത്ത്ട്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 3 മണിക്കാണ് യോഗം. കൂടുതല്‍ എലിപ്പനി കേസുകള്‍ കോഴിക്കോടാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 16 പേര്‍ മരിച്ചു, 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ […]

കോഴിക്കോട് എലിപ്പനി പടരുന്നു; 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: മഴക്കെടുതിക്ക് ശേഷം പകർച്ച വ്യാധികളാണ് അതിജീവനത്തിന്റെ പാതയിലുള്ള കേരളത്തിന്‍റെ പ്രധാന വെല്ലുവിളി. പ്രളയത്തിന്‍റെ ബാക്കി പത്രമായി സംസ്ഥാനത്ത് എലിപ്പനി പടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം എഴുപത്തിയഞ്ചോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. ഈ സഹജയത്തിൽ പതിനാറു താൽക്കാലിക ചികിത്സ കേന്ദ്രങ്ങളും ഉടൻ തുടങ്ങും. അതേസമയം മറ്റു ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മറ്റു ജില്ലകളിൽ ഇരുന്നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് […]

നിപ്പയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും; 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാസര്‍കോട്: നിപ്പ വൈറസ് പനിക്ക് പുറകെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും. കാസര്‍കോട്ട് അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചു പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 256 പേര്‍ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങും. വീടുകളില്‍ വെള്ളം കെട്ടി നില്‍ക്കാനുള്ള അവസ്ഥ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.   വാര്‍ഡുതല സാനിറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ […]

വയനാട്ടില്‍ കുരങ്ങ് പനി പടരുന്നു; ആശങ്കയോടെ ബത്തേരി നിവാസികള്‍

വയനാട്: വയനാട്ടില്‍ കുരങ്ങ് പനി പടരുന്നു. പനി മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. കുരങ്ങ് പനി പടര്‍ത്തുന്ന വൈറസിനെതിരെ വയനാട്ടില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബത്തേരി വനത്തില്‍നിന്നും ലഭിച്ച കുരങ്ങിന്‍റെ ശരീരത്തില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. ആദിവാസികളോട് വനത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും വനം വകുപ്പ് നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയിലോ കൃഷിയിടങ്ങളിലോ കുരങ്ങിന്‍റെ ശവശരീരം കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആരോഗ്യ പട്ടിക വര്‍ഗ്ഗ വകുപ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രതിരോധ […]