പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പിനിടെ ചാവേര്‍ സ്‌ഫോടനം, 31 മരണം

ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ വോട്ടെടുപ്പ് കേന്ദ്രത്തിന് പുറത്താണ് ആക്രമണം നടന്നത്.

ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകള്‍ നിര്‍വീര്യമാക്കി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കും. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിക്കു ചുറ്റും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. പല പോളിംഗ് സ്റ്റേഷനിലും രാഷ്ട്രീയ കക്ഷികളുടെ അനുഭാവികള്‍ തമ്മില്‍ ഏറ്റുമുട്ടി. കനത്ത പൊലീസ് കാവലിലിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

prp

Related posts

Leave a Reply

*