ചരക്ക് ലോറികളുടെ സമരം: ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് ചെന്നിത്തല

കൊച്ചി: ലോറി സമരത്തെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നതായി ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെന്നിത്തലയുടെ കുറിപ്പ് ഇങ്ങനെ:

ചരക്ക് ലോറികളുടെ സമരം ആറു ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ പഴം, പച്ചക്കറി തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നു.തക്കാളി, ചെറിയ ഉള്ളി, പച്ചമുളക്, പയര്‍, കത്തിരി, വെണ്ടയ്ക്ക തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നു.

ലോറി സമരം നീണ്ടു പോവുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും. ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയും മറ്റും എത്തിക്കുന്നതിന് അടിയന്തിരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം.

prp

Related posts

Leave a Reply

*