കുടുംബവഴക്കിന് പരിഹാരം തേടിയെത്തിയ യുവതിക്ക് പള്ളി ഒാഫീസില്‍ പീഡനം

കായംകുളം:  ഓര്‍ത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും മാനഭംഗത്തിന് പൊലീസ് കേസ്. മാവേലിക്കര സ്വദേശിനിയായ യുവതിയായ വീട്ടമ്മയുടെ പരാതിയിന്മേല്‍ ഫാദര്‍ ബിനു ജോര്‍ജിനെതിരെ ആലപ്പുഴ കായംകുളം പൊലീസാണ് കേസെടുത്തത്. യുവതിയെ ഇന്നലെ വൈകീട്ട് വൈദ്യപരിശോധന നടത്തി.

മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലകെട്ടി പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ ബിനു ജോര്‍ജ് കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫിസില്‍ പീഡിപ്പിച്ചു എന്നാണ് യുവതിയായ വീട്ടമ്മയുടെ പരാതി. 2014 ലായിരുന്നു സംഭവം. ഇതിനു ശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ട് പരാതി നല്‍കിയിരുന്നു.

എന്നാല്‍ വൈദികനെ റാന്നിയിലേക്ക് മാറ്റി കേസ് ഒതുക്കിത്തീര്‍ത്തു. ഇതിന് ശേഷവും യുവതിയുടെ ഫോണിലേക്ക് ഫാദര്‍ ബിനു ജോര്‍ജ് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കുമ്പസാര രഹസ്യത്തിന്‍റെ മറവില്‍ ഓര്‍ത്തോഡോക്സ് വൈദികര്‍ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഓര്‍ത്തോഡോക്സ് സഭ വന്‍പ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ സംഭവം വെളിച്ചത്തു വരുന്നത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം സിഐ അറിയിച്ചു. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

prp

Related posts

Leave a Reply

*