മക്കളുമായി യുവതി തടാകത്തില്‍ ചാടി ജീവനൊടുക്കി

ബംഗളൂരു: നൊന്തു പ്രസവിച്ച രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ജീവനൊടുക്കി.  സുജാത(26), മക്കളായ നകുല്‍(6), വിശാല്‍(4) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം.

സുജാതയുടെ ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി തവരെക്കെരയിലെ ഒരു വാടക വീട്ടിലാണ് താമസം. ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് സുജാത ഞായറാഴ്ച മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടും സുജാത വേണ്ടെന്നു പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോയ സുജാത മക്കളെയും കൊണ്ട് തിരിച്ച്‌ വന്നില്ല. പിന്നീട് ഭര്‍ത്താവ് സുജാതയുടെ കെല്‍ക്കെരെയിലെ സ്വന്തം വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെയാണ് തടാകത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ മൃതദേഹം സുജാതയുടെതും മക്കളുടെതുമാണെന്ന് പൊലീസ് കണ്ടെത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മകളുടെ മരണത്തില്‍ ഭര്‍ത്താവ് മൂര്‍ത്തിയെ സംശയമില്ലെന്നും അയാള്‍ മകളെ നന്നായി നോക്കിയിരുന്നുവെന്നും സുജാതയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

prp

Related posts

Leave a Reply

*