നല്ല ശാരീരികാരോഗ്യമുള്ളയാളെയാണോ അതോ സാമ്പത്തിക ശേഷിയുള്ളയാണെയാണോ അതോ നിങ്ങളുമായി ഒത്തിണങ്ങിപ്പോവുന്നയാളെയാണോ നിങ്ങള്‍ തിരഞ്ഞെടുക്കുക?
നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ അല്ലെങ്കില്‍ പാരമ്പര്യ രീതികള്‍ തുടരാനിഷ്ടപ്പെടുന്നയാളാണോ എന്നതനുസരിച്ചിരിക്കും നിങ്ങളുടെ തീരുമാനം. പുതിയ പഠനങ്ങള്‍ അനുസരിച്ച് സമ്പന്നനും ആരോഗ്യ ദൃഢഗാത്രനായ പുരഷന്‍ എന്ന സങ്കല്‍പ്പമാണ് സ്ത്രീകള്‍ക്കിടിയില്‍ ഇപ്പോഴും മുന്‍പന്തിയിലുള്ളത്.
സ്ത്രീകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് പുരുഷന്‍റെ ശക്തിയും സമ്പത്തിലും അധിഷ്ടിതമായ പുരുഷകേന്ദ്രീകൃത മൂല്യങ്ങളാണെന്നും കാലങ്ങളായി തുടര്‍ന്നുവരുന്ന ലിംഗഭേദ ചിന്താഗതികള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ഫെമിനിസ്റ്റ് മീഡിയാ സ്റ്റഡീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇത് പ്രശ്‌നമാണ് കാരണം നമ്മള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെങ്കിലും നമ്മളുടെ ആഗ്രഹങ്ങള്‍ ഇപ്പോഴും ശക്തിയെയും സമ്പത്തിനെയും കുറിച്ച് മാത്രമാണ്. ഇംഗ്ലണ്ടിലെ കോവെന്‍ട്രി സര്‍വ്വകലാശാലയിലെ ഗവേഷക ആഡ്രിനെ ഇവാന്‍സ് പറഞ്ഞു
ഫെമിനിസ്റ്റുകള്‍ ചിന്തിക്കുന്ന പോലെ ലിംഗ സമത്വത്തിലൂന്നിയ ബന്ധമല്ല. പകരം സാമ്പത്തികമായി ശാരീരികമായും ലൈംഗികമായും കരുത്തനായ ഒരാളെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. മൂന്ന് വര്‍ഷം നീണ്ട വിവര ശേഷരണത്തിനൊടുവിലാണ് ഇങ്ങനെ ഒരു നിരീക്ഷണത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.

