കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: കാശ്മീരിലെ കത്വവയില്‍ ബാലികയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതല്‍ നിരോധനാജ്ഞ. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ സംഘം ചേരാനോ,​ പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കളക്ടര്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ മറവില്‍ സംസ്ഥാനത്ത് പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു.  കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തില്‍ രാവിലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

prp

Related posts

Leave a Reply

*