ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്ഷന്. ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്ഫാന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഗെയിംസ് വില്ലേജിലെ ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും സിറിഞ്ചടങ്ങിയ ബാഗും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരേയും പുറത്താക്കിയത്.
രണ്ടുപേരുടേയും അക്രഡിറ്റേഷന് റദ്ദാക്കിയതായും ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ കയറ്റിവിടുമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് അറിയിച്ചു.

