ഭോപ്പാല്‍: ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കര്‍ഷകര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്. മോദി അധികാരമേറ്റതുമുതല്‍ തന്‍റെ കടം പെരുകുകയായിരുന്നു. ഇനിയും എനിക്ക് പ്രതീക്ഷയില്ല. ജീവിതം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കൃഷിയിടത്തിലെത്തിയ ഇയാള്‍ മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി നിലത്തുവീഴുകയായിരുന്നു. പിന്നീടാണ് ഇയാള്‍ വിഷം കഴിച്ചത്. വിവരമറിഞ്ഞെത്തിയ മറ്റ് കര്‍ഷകര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ നിന്നും ഇദ്ദേഹത്തിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വീട്ടുകാര്‍ ഇതുവരെ തയാറായിട്ടില്ല. മോദി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിനിധികള്‍ സ്ഥലത്തെത്തി മുഴുവന്‍ നഷ്ടപരിഹാരവും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
