
കൊച്ചി: കൊച്ചിയിലെ ലക്ഷ്വറി ഭവനനിര്‍മ്മാതാക്കളായ ‘പ്രൈം മെറിഡിയന്’, മരട് ന്യൂക്ലിയസ് മാളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഏറ്റവും പുതിയ ലക്ഷ്വറി പ്രോജക്റ്റായ ‘ടവര്‍ ഇലവന്’ -ന്റെ ബുക്കിംഗ് ആരംഭിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ക്ക് വീടൊരുക്കിയ പ്രൈം മെറിഡിയന്, ഗുണ നിലവാരമുള്ള ലക്ഷ്വറി, സൂപ്പര്‍ ലക്ഷ്വറി ഭവനങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍മ്മിച്ചു നല്കുന്നത്തില് പ്രമുഖരാണ്.
നിര്‍ദ്ദിഷ്ട്ട മെട്രോ റെയില്‍വേ സ്റ്റേഷന്, സ്റ്റാര്‍ ഹോട്ടലുകള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളുടെയും നടുവിലാണ് ഈ പ്രോജെക്റ്റ് സ്ഥിതി ചെയ്യുന്നത്. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്കി, ആത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ പ്രോജക്റ്റില്‍ 1 കോടി രൂപ മുതല്‍ വില വരുന്ന യൂണിറ്റുകള്‍ ലഭ്യമാണ് എന്ന് പ്രൈം മെറിഡിയന് മാനേജ്മെന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം 098470 00030
Contact Builder
Error: Contact form not found.

