ട്രാഫിക്ക് ജാമില്‍ കുടുങ്ങി; യുവതിക്ക് ഓട്ടോയില്‍ പ്രസവം

മുംബൈ: ആശുപത്രിയിലേക്ക് പോയ ഓട്ടോ രണ്ടു മണിക്കൂറോളം ട്രാഫിക് ജാമില്‍ പെട്ടു പോയപ്പോള്‍ യുവതിയ്ക്ക് ഓട്ടോയ്ക്കുള്ളില്‍ പ്രസവം. 26 കാരി ജ്യോതി ഗൗഡാണ് റിക്ഷയ്ക്കുള്ളില്‍ കുഞ്ഞിന് ജന്മം കൊടുത്തത്.

ശനിയാഴ്ച വൈകുന്നേരമാണ് ജ്യോതിക്ക് പ്രസവവേദന തുടങ്ങിയത്. ഒരു കിലോമീറ്റര്‍ അകലെയുള്ള സാമാന്യാ റുഗനാലയയിലേക്ക് പോകാന്‍ ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയില്‍ കയറുകയായിരുന്നു. എന്നാല്‍ ബ്ലോക്ക് കാരണം രണ്ടു മണിക്കൂറോളം  ഓട്ടോയില്‍ ഇരിക്കേണ്ടി വന്നു.  ഇതിനിടയില്‍ ഓട്ടോയില്‍ പ്രസവിക്കാന്‍ നിര്‍ബ്ബന്ധിതയാകുകയായിരുന്നു.

 

പിന്നീട് ആശുപത്രിയില്‍ ചെന്നപ്പോള്‍ ബാക്കി ചികിത്സാകാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പെട്ടെന്ന് തന്നെ ചെയ്തു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായി ഇരിക്കുന്നു. രണ്ടു പേരെയും ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

prp

Related posts

Leave a Reply

*