എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു; സന്ദേശം കണ്ട് ഞെട്ടി യാത്രക്കാര്‍

ന്യുഡല്‍ഹി: എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ സന്ദേശം കിട്ടയ യാത്രക്കാര്‍ ശരിക്കും ഞെട്ടി. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും അവസാന നിമിഷം റദ്ദാക്കിയിരിക്കുന്നുവെന്നും ഇപ്പോള്‍ മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സന്ദേശം.

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ടര്ക്കിഷ് ഹാക്കേഴ്സ് ഒപ്പിച്ച പണിയായിരുന്നു അത്. എയര്‍ ഇന്ത്യയ്ക്കു നേരെ നടന്നത് സൈബര്‍ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാര്‍ക്കും ആശ്വാസം.

ഹാക്കര്‍മാര്‍ പോസ്റ്റ്‌ ചെയ്ത സന്ദേശത്തില്‍ നിന്നും തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ഉടൻതന്നെ വേരിഫൈഡ്‌ അക്കൌണ്ടെന്ന് സൂചിപ്പിക്കുന്ന നീല ടിക്ക് മാർക്ക് എയർ ഇന്ത്യ പേജിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു.

ഹാക്ക് ചെയ്ത ശേഷം നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും പ്രധാനപ്പെട്ട വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട് എന്ന് ഹാക്കര്‍മാര്‍ എഴുതിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എയർഇന്ത്യ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.

prp

Related posts

Leave a Reply

*