25 എംപിയുടെ സെല്‍ഫി ക്യാമറയുമായി OPPO F7

ഒപ്പോയുടെ F7 മാര്‍ച്ച്‌ 26 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. സെല്‍ഫി ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടു പുറത്തിറക്കുന്ന മോഡലാണ് F7. 18.9 ഡിസ്പ്ലേ റെഷിയോയില്‍ പുറത്തിറങ്ങുന്ന മോഡലുകളാണിത് .

6.2 ഇഞ്ചിന്‍റെ HD പ്ലസ് ഡിസ്പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജുമാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍. 256 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു. Android 8.0 Oreo ലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

ഒക്റ്റകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 670 ലാണ് ഇതിന്‍റെ പ്രൊസസര്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യൂവല്‍ റിയര്‍ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകള്‍ കാഴ്ചവെക്കുന്നത്. 16 5 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്‍റെ സെല്ഫി ക്യാമറകളുമാണ് ഇതിനുള്ളത്. 3,300mAh ന്‍റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോര്‍ട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25990 രൂപയാണ്.

prp

Related posts

Leave a Reply

*