ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്കാമുകന് കുത്തിക്കൊന്നു. ചെന്നൈ കെകെ നഗര്‍ മീനാക്ഷി കോളേജ് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി എം.അശ്വനി(20)യെ തിരുവണ്ണാമലൈ സ്വദേശി അഴകേശനാണു കോളജ് കവാടത്തില്‍ കൊലപ്പെടുത്തിയത്.
ഉച്ചയ്ക്ക് 2.45 ഓടെ പെണ്‍കുട്ടി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് അഴകേശന് കത്തിയുമായി ആക്രമിച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ അഴകേശന് ശ്രമിച്ചെങ്കിലും യാത്രക്കാരെല്ലാം ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് പൊലീസില്‍ ഏല്പിച്ചു.
പ്രണയത്തില്‍ നിന്നു പെണ്‍കുട്ടി പിന്മാറിയതിനെ തുടര്‍ന്നാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. തന്നെ ഇയാള്‍ ശല്യപ്പെടുത്തുന്നതായി പെണ്‍കുട്ടി കഴിഞ്ഞമാസം പരാതി നല്‍കുകയും തുടര്‍ന്ന് അഴകേശനെ പൊലീസ് താക്കീതു ചെയ്യുകയും ചെയ്തിരുന്നു.
അഴകേശനുമായി കുറെ വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്നെങ്കിലും വിവാഹത്തിന് അശ്വനിക്ക് താല്പര്യമുണ്ടായിരുന്നില്ല.എന്നാല്‍, അഴകേശേന് തുടര്‍ച്ചയായി ഇവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.മധുരവോയല്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 5 ന് പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചത്. അഴകേശന് ശല്യപ്പെടുത്താതിരിക്കാന്‍ ബന്ധുവി വീട്ടില്‍ നിന്നാണു പിന്നീട് അശ്വനി കോളജില്‍ പോയിരുന്നത്.