വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. വാട്ട്സ് ആപ്പിലൂടെ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ വാട്ട്സ് ആപ്പില്‍ വരുകയാണെങ്കില്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ വ്യാജന്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക .
കഴിഞ്ഞ ദിവസ്സം വാട്ട്സ് ആപ്പിലൂടെ ലക്ഷക്കണക്കിനു ആളുകളാണ് കേരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെ പിടിച്ചെന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തത് .എന്നാല്‍ ഇത് തെറ്റായ ഒരു വാര്‍ത്തയായിരുന്നു .
അതുപോലെതന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് 99 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു .ഇതിനെതിരെ ശക്തമായ നടപടി എടുക്കാനാണ് പോലീസിന്‍റെ തീരുമാനം .

