കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന് എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 9 ന് ചിത്രം പുറത്തിറങ്ങാനിരിക്കേയാണ് വീണ്ടും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആമിയുടെ തിരക്കഥ കോടതി നേരിട്ട് പരിശോധിച്ച് മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ഭേതഗതി വരുത്താന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ചിത്രത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചും വളച്ചൊടിച്ചുമാണ് ഒരുക്കുന്നത്. ഇതിന് സംവിധായകന് അധികാരമില്ല എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മഞ്ജു വാര്യരാണ് ചിത്രത്തില്‍ മാധവിക്കുട്ടിയായെത്തുന്നത്. മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

