ഇനിമുതല്‍ പാര്‍ക്കില്‍ പ്രവേശിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം?

തമിഴ്നാട്:  ചില പാര്‍ക്കില്‍ പ്രവേശിക്കാന്‍ വേണ്ടത് പ്രവേശന ടിക്കറ്റ് ആണ്. എന്നാല്‍ തിരിച്ചറിയല്‍ രേഖ നല്‍കിയാലേ പാര്‍ക്കില്‍ പ്രവേശിപ്പിക്കൂ എന്നായാലോ. തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള പാര്‍ക്കിലാണ് പ്രവേശനത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

പ്രണയിനികള്‍ കൂട്ടമായി എത്തി തുടങ്ങിയതോടെയാണ് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സര്‍വ്വകലാശാല പ്രൊഫസറായ എം കണ്ണന്‍ പറഞ്ഞതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ തുരത്താന്‍ ഇതല്ലാതെ പോംവഴി ഇല്ലത്രേ. പാര്‍ക്ക് സന്ദര്‍ശിക്കുന്നവരുടെ ഐഡി കാര്‍ഡും മൊബൈല്‍ നമ്പറുമൊക്കെ രജിസ്റ്ററില്‍ എഴുതി വാങ്ങിച്ചായിരുന്നു ആദ്യം കമിതാക്കളെ തുരത്താന്‍ നോക്കിയത്. എന്നാല്‍ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായില്ലെന്ന് അധികൃതര്‍ പറയുന്നു.

Image result

കമിതാക്കളുടെ പ്രകടനങ്ങള്‍ അധികമാകാന്‍ തുടങ്ങിയതോടെ ഇവിടെയത്തുന്ന കുടുംബങ്ങളും വിദ്യാര്‍ത്ഥികളും പരാതിയുമായി എത്തുന്നത് വ്യപകമായെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. പാര്‍ക്കിലേക്ക് വരുന്നതിന് മുന്‍പ് പേരും വിവരങ്ങളും രജിസ്റ്ററില്‍ എഴുതണം. മാന്യത വിട്ട് പെരുമാറരുതെന്നും ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. കുടുംബമായിട്ടല്ലേങ്കില്‍ തനിച്ച് വരണം. ഇല്ലേങ്കില്‍ പാര്‍ക്കില്‍ കയറേണ്ടെന്നാണ് നിയമം.

 

അധികൃതരുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഞങ്ങള്‍ പെണ്‍ സുഹൃത്തുക്കളുമൊത്ത് പാര്‍ക്കില്‍ പോകാറുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നത് ഞങ്ങള്‍ കമിതാക്കളാണെന്നാണ്. ഇത് അംഗീകരിക്കാനാകില്ല. ഞങ്ങളുടെ ബന്ധം തിരുമാനിക്കേണ്ടത് അധികൃതരല്ല- പാര്‍ക്കിലെ സ്ഥിരം സന്ദര്‍ശകനായ പ്രഭു പറയുന്നു.

Image result for lovers in park images

prp

Related posts

Leave a Reply

*