സ്കൂള്‍ ബസ് തടഞ്ഞ് ഒന്നാം ക്ലാസുകാരനെ തട്ടികൊണ്ടുപോയി

ന്യൂഡല്‍ഹി:  സ്കൂള്‍ ബസ് ആക്രമിച്ച്‌ ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് സംഭവം. ബെക്കിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന് സമീപമെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറുടെ കാലിന്​ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന്​ ഇവര്‍ കുട്ടിയെ തട്ടിയെടുത്ത്​ കടന്നുകളഞ്ഞു.

സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസെത്തി കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

 

prp

Related posts

Leave a Reply

*