മഥുര: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) പതിനാറുകാരന് പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്‍സിആറിലെ റോഡ്വെയ്സ് കോളനിക്കു സമീപമാണു നാടിനെ നടുക്കിയ സംഭവം നടന്നത്.
തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ശേഷം ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
