കിടിലന്‍ മേക്ക് ഓവറുമായി വിജയ്‌ സേതുപതി; ‘ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍’ ടീസര്‍ പുറത്ത്

വിജയ് സേതുപതി നായകനാക്കി പി. ആറുമുഖ കുമാര്‍ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍’. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

ഗൗതം കാര്‍ത്തിക്കാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. നിഹാരിക കോനിഡേലയാണ് നായിക. ശ്രീ ശരവണന്‍ ഛായാഗ്രഹണവും പ്രേമം ഫെയിം ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

7 സീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും അമ്മേ നാരായണ എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related posts

Leave a Reply

*