മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണം ?

തിരുവനന്തപുരം: മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് ജസ്റ്റിസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ചാനല്‍ സിഇഒ ആയ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, ഫോണ്‍ കെണി പൊതു ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും ഇത്  ചാനലില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്  ജസ്റ്റിസ് ആന്‍റണി സമര്‍പ്പിച്ചത്.

 

prp

Related posts

Leave a Reply

*