മധ്യപ്രദേശില്‍ പദ്മാവതിക്ക് വിലക്ക്

ഭോപ്പാല്‍:  ദീപിക പദുക്കോണ്‍ ചിത്രം പദ്മാവതിക്കെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ണിസേനയും സംഘപരിവാര്‍ സംഘടനകളും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചു. ചിത്രത്തിന്‍റെ  റിലീസ് മാറ്റിവച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചത്. പദ്മാവതിയുടെ കഥകള്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണെന്നും ചരിത്രത്തെ മാറ്റി മറിക്കാന്‍ അനുവദിക്കില്ലെന്നും മധ്യപ്രദേശ്  മുഖ്യമന്ത്രി  ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്‍റെ റിലീസ് മാറ്റിയതായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വിയാകോം 18 മോഷന്‍ പിക്ചേഴ്സ് ഇന്നലെയാണ് അറിയിച്ചത്

അതിനിടെ സിനിമയുടെ സെന്‍സറിങ്ങ് നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സെന്‍സര്‍ ബോര്‍ഡ് തളളി. ക്രമപ്രകാരം മാത്രമെ സെന്‍സറിങ്ങ് പൂര്‍ത്തിയാക്കുകയുള്ളുവെന്നും ബോര്‍ഡ് അറിയിച്ചു.

 

 

 

 

 

 

prp

Related posts

Leave a Reply

*