കിടിലന്‍ പ്രകടനവുമായി മാസ്റ്റര്‍ ചേതന്‍ലാല്‍ എത്തുന്ന ‘സുഖമാണോ ദാവീദേ’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഭഗത് മാനുവൽ നായകനായെത്തുന്ന ചിത്രമാണ് ‘സുഖമാണോ ദാവീദേ’. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ അനൂപ് ചന്ദ്രൻ, രാജമോഹൻ എന്നിവർ ചേർന്നാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവാണ് പുറത്തിറക്കിയത്.

ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ ചേതന്‍ലാല്‍, സുധീർ കരമന,ബിജുക്കുട്ടന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ഷമ്മി തിലകന്‍, നോബി  ആര്യ, അഞ്ജു അരവിന്ദ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.  ജല’ത്തിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിനുശേഷം പ്രിയങ്ക നായര്‍  അധ്യാപികയായി എത്തുന്ന ചിത്രം കൂടിയാണ് ‘സുഖമാണോ ദാവീദേ’.

പാപ്പി ക്രിയേഷൻസിന്‍റെ ബാനറിൽ ടോമി കിരിയാന്തൻ ആണ് ചിത്രത്തിന്‍റെ നിർമ്മാണം. സംഭാഷണവും , തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്.

prp

Related posts

Leave a Reply

*