വിപ്ലവ നേതാവിന് ഇന്ന്‍ 94

തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നേതാവിന്  ഇന്ന്‍ 94 വയസ്. തൊഴിലാളി വര്‍ഗത്തിന്‍റെയും പാവപ്പെട്ട ജനങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിഎസ്, രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരു  മാതൃകയാണ്.

ആ​ര്‍​ഭാ​ട​മില്ലാതെ  തികച്ചും ലളിതമായ ആഘോഷ പരിപാടിയായിരിക്കും ഈ പിറന്നാളിനും ഉണ്ടാവുക.  അടുത്ത ബന്ധുകളും പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും. ശേഷം മധുരം വിതരണം ചെയ്യും.വൈകിട്ട് തിരുവനന്തപുരം പ്രസ്ക്ലബില്‍ വെച്ച്‌ ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി .

ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയിലല്ല, മറിച്ച്  കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പടത്തലവനായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. എല്ലാ പാര്‍ട്ടിയെയും, അത് സ്വന്തം പാര്‍ട്ടിയായിരുന്നാല്‍ പോലുംഅദ്ദേഹം ശക്തമായി വിമര്‍ശിച്ചു.  യുവരക്തങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തുന്നതും പാര്‍ട്ടി  കൈവിടാത്തതും അദ്ദേഹത്തിന്‍റെ  ഈ ബലത്തെ അറിയാവുന്നത്കൊണ്ടാണ്.

 

 

 

prp

Related posts

Leave a Reply

*