ടെക്നോളജി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ട് സോളോ… ഇത്തവണ പുറത്തിറക്കിയിരിക്കുന്നത് 3 സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍

യുവ തലമുറകളെ ആകര്‍ഷിക്കാന്‍   പുതിയ സ്മാര്‍ട്ട് ഫോണുകളുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്  ഫോണ്‍ ബ്രാന്‍ഡായ സോളോ. സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന മൂന്നു സ്മാര്‍ട്ട് ഫോണുകളാണ്  വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എറ 3എക്സ്, എറ 2വി, എറ 3 എന്നിവയാണ് സോളോയുടെ പുതിയ മോഡലുകള്‍.

ഇതില്‍ എറ 3എക്സിന്‍റെ  വില 7,499 രൂപയും എറ 2വിയുടെ വില 6,499 രൂപയും എറ 3 യുടെ വില 4,999 രൂപയുമാണ്. ഫ്ളിപ് കാര്‍ട്ടില്‍ മാത്രമായിരിക്കും ഫോണുകള്‍ ലഭ്യമാവുക. സോളോ എറ 3എക്സും  എറ 2 വിയും കറുപ്പ് നിറത്തിലും  സോളോ എറ 3 കറുപ്പ്, ചാര നിറങ്ങളിലുമാണ് ലഭ്യമാവുക. താഴ്ന്ന പ്രകാശത്തിലും മികച്ച സെല്‍ഫി എടുക്കാന്‍ സഹായിക്കുന്ന മൂണ്‍ ലൈറ്റ് ഫ്രണ്ട് ഫ്ളാഷോട് കൂടിയാണ് മൂന്ന് ഫോണുകളും  എത്തുന്നത്. 64ബിറ്റ് ക്വാഡ് കോര്‍ മീഡിയ ടെക് എംടി6737 പ്രോസസറും മാലി ടി720 ജിപിയുവുമാണ്  ഇവയുടെ  സമാനമായ സവിശേഷത . കൂടാതെ   4ജി വോള്‍ട്ടി സപ്പോര്‍ട്ടോടു കൂടിയതാണ് .

ഗോറില്ല ഗ്ലാസ്സ് 3 സുരക്ഷയോട് കൂടി 5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ ആണ് എറ 3 എക്സിലേത്.  3ജിബി റാം , 16 ജിബി വരെ നീട്ടാവുന്ന ഇന്‍റേണല്‍  സ്റ്റോറേജ് , 3,000 mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍. എല്‍ഇഡി ഫ്ളാഷോട് കൂടിയ 13 എംപി പിന്‍ ക്യാമറയും മൂണ്‍ലൈറ്റ് ഫ്ളാഷോട് കൂടിയ 13 എംപി മുന്‍ ക്യാമറയും ഉണ്ട്.

സോളോ എറ 2വില്‍  128X720 പിക്സല്‍ റെസലൂഷന്‍ ഉള്ള 5ഇഞ്ച് എച്ച്‌ ഡിസ്പ്ലെയോട് കൂടിയാണ് എത്തുന്നത്. 3ജിബി റാം, 16ജിബി ഇന്‍റേണല്‍ സ്റ്റോറേജ്,  8എംപി പിന്‍ ക്യാമറ , 13 എംപി മുന്‍ ക്യാമറ എന്നിവയാണ്   ഇതിന്‍റെ പ്രത്യേകത. കൂടാതെ ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഉള്‍പ്പെടുന്നു.

1  ജിബി റാം, 8ജിബി ഡിഫോള്‍ട്ട് സ്റ്റോറേജ് , 2500 എംഎഎച്ച്‌ ബാറ്ററി , 5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ എന്നിവയോട് കൂടിയാണ് എറ 3 അവതരിപ്പിച്ചിരിക്കുന്നത്.

 

prp

Leave a Reply

*