ഡല്‍ഹി: കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് പുരസ്കാരം. അന്ന പൊലിറ്റ്കോവ്സ്കയുടെ സ്മരണാര്‍ഥം ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച് ഓള് വിമന്‍ ഇന്‍ വാര് എന്ന സംഘടനയാണ് മരണാനന്തര ആദരവായി ഗൗരി ലങ്കേഷിനു പുരസ്കാരം നല്കാന് തീരുമാനിച്ചത്.
പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ അന്ന പൊലിറ്റ്കോവ്സ്ക റഷ്യന്‍ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കയതിന്റെ പേരിലാണ് മോസ്കോവിലെ വസതിയില്‍ കൊല്ലപ്പെട്ടത്. അന്നയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം ഇന്ത്യന്‍ മാധ്യമ രംഗത്തു നിന്നുള്ള ഒരു വ്യക്തി കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്.
ഗൗരി ലങ്കേഷിനു പുറമെ പാകിസ്താനി സമാധാന പ്രവര്‍ത്തക ഗുലാലൈ ഇസ്മായിലും പുരസ്കാരത്തിനു അര്‍ഹയായി. നിരവധി തവണ ഭീകരസംഘടനായ താലിബാന്റെ വധഭീഷണി നേരിട്ട വ്യക്തിയാണ് ഗുലാലൈ ഇസ്മായില്‍.