കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

 

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ R L V രാമകൃഷ്ണന്‍ രംഗത്തെത്തുകയും സിബിഐ അന്വേഷണമെന്ന ആവശ്യപ്പെടുകയും ചെയ്തിരുന്നു.

രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. മണിയുടെ ശരീരത്തില്‍ ക്രമാതീതമായ അളവില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയത്തിനിട നല്‍കിയിരുന്നു.

prp

Leave a Reply

*