വാഷിങ്ടണ്‍: നികുതിവെട്ടിപ്പ് കേസില്‍ മുന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അലന്‍ വെയീസ്ബെര്ഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രംപിന്‍റെ കമ്ബനിയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ അറസ്റ്റ്. ഏകദേശം 15 വര്‍ഷത്തോളം നികുതിവെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ . വ്യാഴാഴ്ച രാത്രിയാണ് മാന്‍ഹട്ടന്‍ കോടതി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കെതിരെ കുറ്റം ചുമത്തിയത്.
ട്രംപിന്‍റെ കമ്ബനികളില്‍ രണ്ട് തരത്തിലുള്ള അക്കൗണ്ട് ബുക്കുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഒന്ന് കമ്ബനിയുടെ ആ ഭ്യന്തര ഉപയോഗത്തിനായിരുന്നു. ഈ ബുക്കില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അപ്പാര്‍ട്ട്മെന്റ്, കാര്‍, ഫര്‍ണീച്ചര്‍, ട്യൂഷന്‍ പേയ്മെന്റ്, ഗിഫ്റ്റുകള്‍ എന്നിവക്കായി മുടക്കിയ മുഴുവന്‍ പണത്തിന്റെയും വിവരങ്ങളാണ് ഉണ്ടാവുക.
അതെ സമയം രണ്ടാമത്തെ ബുക്കില്‍ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ബുക്കാണ് നികുതി വകുപ്പിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ നീണ്ട 15 വര്‍ഷത്തോളമാണ് നികുതി വെട്ടി ച്ചതെന്നാണ് കണ്ടെത്തല്‍ .
ഏകദേശം 900,000 ഡോളറിന്‍റെ നികുതി നഷ്ടം ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . ട്രംപിന്‍റെ കമ്ബനിയിലെ പല ജീവനക്കാരും കൃത്യമായ നികുതി അടച്ചിരുന്നില്ല . അതേസമയം, രാഷ്ട്രീയ പ്രേരിതമായാണ് കുറ്റo ചുമത്തിയതെന്ന ആരോപണങ്ങള്‍ മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി നിഷേധിച്ചു.

