മുംബൈ: ലോണ്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌ത 31കാരിക്ക് അക്കൌണ്ടില്‍ ഒന്നര ലക്ഷം രൂപ ലഭിച്ചു. ഇപ്പോള്‍ മൂന്ന് ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോണ്‍ ആപ്പ് അധികൃതര്‍.

ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ഥിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. അപേക്ഷിക്കാലെ ലഭിച്ച വായ്പ തുക ഇരട്ടി നല്‍കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് യുവതി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി.

ആദ്യമായി 2022 ജൂലൈ 25നാണ് യുവതി ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആദ്യത്തെ തവണ ലോണ്‍ ഐക്കണില്‍ അറിയാതെ ക്ലിക്ക് ചെയ്ത യുവതിക്ക് 2400 രൂപ ബാങ്ക് അക്കൗണ്ടില്‍ വന്നതായി പോലീസ് പറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷം, പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എട്ട് വ്യത്യസ്ത നമ്ബറുകളില്‍ നിന്നെങ്കിലും യുവതിക്ക് കോളുകള്‍ വരാന്‍ തുടങ്ങി. തുടര്‍ന്ന് തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി യുവതിക്ക് ലോണ്‍ ആപ്പ് അധികൃതര്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കിയ ഇതിനുശേഷമാണ് യുവതിക്ക് നിരന്തരം അക്കൌണ്ടിലേക്ക് പണം വരാന്‍ തുടങ്ങിയത്.

ഈ വര്‍ഷം ജനുവരി 28 ആയപ്പോഴേക്കും ഒന്നിലധികം ഇടപാടുകളിലൂടെ യുവതിയുടെ അക്കൗണ്ടിലേക്ക് ആകെ 1.5 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. ഫെബ്രുവരി നാലിന് ലോണ്‍ റിക്കവറി ഏജന്റുമാരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ഫോട്ടോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്ക് കോളുകള്‍ വരാന്‍ തുടങ്ങി.

ലോണ്‍ റിക്കവറി ഏജന്റുമാരുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചനയും സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യലും), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), സെക്ഷന്‍ 66 സി (തിരിച്ചറിയല്‍ രേഖ അപഹരണം), 66 ഡി എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

prp

Leave a Reply

*