ഛത്തീ​സ്ഗ​ഡി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; 7 ന​ക്സ​ലു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

റായ്പൂര്‍: ചത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.

ബിജാപൂര്‍, ദണ്ഡേവാഡ ജില്ലകളുടെ അതിര്‍ത്തിപ്രദേശത്തുള്ള ടിമിനാര്‍ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ വെച്ച് ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് നക്‌സലുകളെ നേരിട്ടതെന്ന് ഡിഐജി സുന്ദര്‍രാജ് പറഞ്ഞു.

ദണ്ഡേവാഡിയിലും ബിജാപൂരും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വനം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. നക്‌സലുകളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു.

prp

Related posts

Leave a Reply

*