കീവ്: യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. സെലന്‍സ്കിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അദ്ദേഹത്തിന്റെ വക്താവ് സെര്‍ഹി നൈകിഫൊറോവ് ആണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
സെലന്‍സ്കിയുടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. സൈനികരെ കണ്ട് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. സെലന്‍സ്കിയെ ഡോക്ടര്‍ പരിശോധിച്ചുവെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും നൈകിഫൊറോവ് പറഞ്ഞു. അതേസമയം എപ്പോഴാണ് അപകടം സംഭവിച്ചത് എന്ന കാര്യം നൈകിഫൊറോവ് വ്യക്തമാക്കിയിട്ടില്ല.
സെലന്‍സ്കിക്കൊപ്പം ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും അടിയന്തര ചികിത്സ നല്കി. ഇദ്ദേഹത്തിന്റേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

