ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗജന്യവാക്സിന് നയം നടപ്പാക്കാന്‍ 50,000 കോടി രൂപയുടെ ചെലവ് വരുമെന്ന് ധനകാര്യമന്ത്രാലയം. നിലവില്‍ ഇതിന്റെ ആവശ്യത്തിനുള്ള പണം കേന്ദ്രസര്‍ക്കാറിന്റെ പക്കലുണ്ട് .
അടിയന്തരമായി സപ്ലിമെന്ററി ഗ്രാന്റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ വിദേശകമ്ബനികളില് നിന്ന് വാക്സിന് വാങ്ങുന്നത് പരിഗണിക്കുന്നില്ല. ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവര്‍ക്ക് ആവശ്യമായ വാക്സിന് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ. ഫൈസര്‍, മോഡേണ കമ്ബനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് വാക്സിന് നയത്തില്‍ മാറ്റം വരുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് അടക്കം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ പുതിയ തീരുമാനം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
The post രാജ്യത്ത് പുതിയ വാക്സിന് നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ് :

