രാജ്യത്ത് പുതിയ വാക്​സിന്‍ നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ്​ : ധനകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗജന്യവാക്​സിന്‍ നയം നടപ്പാക്കാന്‍ 50,000 കോടി രൂപയുടെ ചെലവ്​ വരുമെന്ന്​ ധനകാര്യമന്ത്രാലയം. നിലവില്‍ ഇതിന്റെ ആവശ്യത്തിനുള്ള പണം കേന്ദ്രസര്‍ക്കാറിന്‍റെ പക്കലുണ്ട് .

അടിയന്തരമായി സപ്ലിമെന്‍ററി ഗ്രാന്‍റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ല. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു​.

നിലവില്‍ വിദേശകമ്ബനികളില്‍ നിന്ന്​ വാക്​സിന്‍ വാങ്ങുന്നത്​ പരിഗണിക്കുന്നില്ല. ഭാരത്​ ബയോടെക്​, സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്​, ബയോ-ഇ എന്നിവര്‍ക്ക്​ ആവശ്യമായ വാക്​സിന്‍ നല്‍കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷ. ഫൈസര്‍, മോഡേണ കമ്ബനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്നാണ്​ സൂചന.

കഴിഞ്ഞ ദിവസമാണ്​ വാക്​സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്​. സുപ്രീംകോടതിയില്‍ നിന്ന്​ അടക്കം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ പുതിയ തീരുമാനം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്​സിന്‍ സൗജന്യമായി നല്‍കുമെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്​.

The post രാജ്യത്ത് പുതിയ വാക്​സിന്‍ നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ്​ :

prp

Leave a Reply

*