പൗരന്മാര്‍ ജോലിയെടുക്കുമ്ബോള്‍ കോടതിക്ക് മാത്രം എന്തിന് ഇത്രയും അവധി; മാറേണ്ടത് ബ്രിട്ടീഷ് നിയമങ്ങള്‍ മാത്രമല്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടയ്‌ക്കെല്ലാം പ്രതികരണം നടത്താറുള്ള വ്യക്തിയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

ഇപ്പോഴിതാ, കോടതികള്‍ക്ക് നല്‍കുന്ന ദീര്‍ഘകാല അവധിയെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സാധാരണ പൗരന്‍ ജോലി ചെയ്യുമ്ബോള്‍ കോടതിക്ക് മാത്രം എന്തിനാണ് അവധിയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലരുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് അല്‍ഫോണ്‍സ് കോടതിയുടെ അവധിയെ വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരമൊരു കാര്യം നാട്ടില്‍ നടക്കുമ്ബോള്‍ പ്രശ്നം പരിഹരിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറയുന്നു.

‘കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കോടതിയേക്കാള്‍ പ്രധാനമാണ്. എന്നാല്‍ നിങ്ങളുടെ അടുത്ത് വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്നങ്ങളുണ്ടെങ്കില്‍ എന്തുചെയ്യും. കോടതിയാണ് പ്രശ്നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത്. കോടതി അവധിയിലാണെങ്കിലോ, അപ്പോള്‍ അവധിക്കാലം കഴിയുമ്ബോഴേക്കും വിഷം കൂടുതല്‍ പരക്കും.

മറ്റ് പൗരന്മാരെ അപേക്ഷിച്ച്‌ പൊതുപ്രവര്‍ത്തകര്‍ക്ക് അവധി ആവശ്യമാണോ? അതോ പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്?’ ഇങ്ങനെയായിരുന്നു അല്‍ഫോണ്‍സിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

നിരവധി പേരാണ് അല്‍ഫോണ്‍സിന്റെ കുറിപ്പിനും ചിന്തകള്‍ക്കും പിന്തുണ നല്‍കിയിരിക്കുന്നത്. ഈ രീതി മാറേണ്ടതാണെന്നാണ് മിക്ക കമന്റുകളിലും സൂചിപ്പിക്കുന്നത്.

prp

Leave a Reply

*