കൊളംബോ: ശ്രീലങ്കയില്‍ ഈയാഴ്ച പുതിയ പ്രധാനമന്ത്രിയേയും മന്ത്രിസഭയേയും നിയമിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബായ രജപക്സെ.
പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് അറിയിച്ചു. രജപക്സെമാര്‍ ഇല്ലാത്ത മന്ത്രസഭയായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രസിഡന്റിന്റെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുന്നതിനുളള നിയമഭേദഗതിക്കു തയാറാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യം യഥാര്‍ത്ഥ സ്ഥിതിയിലേക്ക് മാറിയാല്‍ പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ചര്‍ച്ച ചെയ്യും. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന പ്രധാനമന്ത്രിയേയും മന്ത്രിസഭയേയുമായിരിക്കും നിയമിക്കുക. പ്രസിഡന്റ് ഗൊതബായ രജപക്സെ വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മഹീന്ദ രജപക്സെ രാജിവെച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധങ്ങളാണ് ശ്രീലങ്കില്‍ അരങ്ങേറുന്നത്. വ്യാഴം രാവിലെ വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കര്‍ഫ്യൂ ലംഘിക്കുന്നവരെ കണ്ടാല്‍ വെടിവയ്ക്കാന്‍ സൈന്യത്തിനും പൊലീസിനും അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ നേരിടാന്‍ ഇന്ത്യ സൈന്യത്തെ അയച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ തള്ളിയിരുന്നു. സൈന്യത്തെ ഉപയോഗിച്ചു

