കുതിരപ്പുറത്തുനിന്ന് വീണ 6 വയസ്സുകാരിക്ക് മസ്തിഷ്ക മരണം

മുംബൈ: വിനോദയാത്രയ്ക്കെത്തിയ പെണ്‍കുട്ടിക്ക് കുതിരപ്പുറത്തുനിന്ന് വീണ് മസ്തിഷ്ക മരണം. ഝാന്‍വി ശര്‍മ്മ എന്ന ആറു വയസുകാരിക്കായിരുന്നു ദാരുണാന്ത്യം.

ഞായറാഴ്ച വൈകിട്ട് മുംബൈയിലെ കൂപറേജ് ഘോഷ ഗാര്‍ഡനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കും സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഝാന്‍വി കുതിര സവാരിക്കെത്തിയത്. റൈഡിംഗിനിടെ കുതിരപ്പുറത്തുനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ  ഉടന്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

കുതിരയുടെ റൈഡര്‍ ആയ സോഹം ജയ്സാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

prp

Related posts

Leave a Reply

*